മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ സുനിൽ വീണ്ടും സംവിധാനത്തിലേക്ക് മടങ്ങി വന്ന ചിത്രമാണ് കേക്ക് സ്റ്റോറി. ഏപ്രിൽ 19നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഒരു കേക്കിന് പിന്നിലുള്ള രസകരവും ഉദ്വേഗജനകവുമായ കഥയാണ് ഈ സിനിമ പറയുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, , ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ തന്നെയാണെന്നതും ശ്രദ്ധേയമാണ്. ചിത്രവേദ റീൽസും ജെകെആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അശോകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബാബു ആന്റണി, ജോണി ആന്റണി, മേജർ രവി, കോട്ടയം രമേഷ്, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതോടൊപ്പം, ജോസഫ് (യുഎസ്എ), മിലിക്ക (സെർബിയ), ലൂസ് (കാലിഫോർണിയ), നാസ്തിയ (മോസ്കോ) അടക്കം അഞ്ച് വിദേശികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴ് നടൻ റെഡിൻ കിൻസ്ലി ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.
വേദ സുനിൽ നേരത്തെ അച്ഛനോടൊപ്പം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും, ഒരു ചിത്രത്തിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ‘പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ആർ എച്ച് അശോക്, പ്രദീപ് നായർ, സംഗീതം: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, പാശ്ചാത്തലസംഗീതം: റോണി റാഫേൽ,
എഡിറ്റർ: എം എസ് അയ്യപ്പൻ നായർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സിജു കൃഷ്ണ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, പ്രൊജക്ട് ഡിസൈനർ: എന് എം ബാദുഷ, ചീഫ് അസോസിയേറ്റ്, ഡയറക്ടർ: ജിബി മാള, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റിൽസ്: ഷാലു പേയാട്, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി, സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പി.ആർ.ഒ.: ആതിര ദിൽജിത്ത്.