ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മികച്ച സഹനടന്‍ റോഷന്‍ മാത്യു

ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം റോഷന്‍ മാത്യു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍ എന്ന ചിത്രത്തിലെ ‘അമീര്‍’ എന്ന കഥാപാത്രമാണ് റോഷനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ‘മൂത്തോന്’ ലഭിച്ചു.

‘പരീക്ഷ’, ‘നിര്‍വാണ ഇന്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.