എന്റെ പക്കല്‍ ഹാഷ്ടാഗുകള്‍ ഇല്ല,ഞങ്ങള്‍ എന്തുപറയണമെന്നാണ്?

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

ഇതിന് പുറമേ കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെ സോഷ്യല്‍ മീഡിയ വഴി നടന്ന അധിക്ഷേപങ്ങളും ,അതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങളും എല്ലാ തന്നെ സ്ത്രീ സുരക്ഷ എന്നത് എത്രത്തോളമാണ് എന്ന് ചിന്തിക്കേണ്ട അസ്ഥയിലെത്തിയിരിക്കുന്നു.സ്ത്രീകള്‍ക്കു നേരെയുണ്ടാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതാണ് നമ്മള്‍ കാണുന്നത്.

യു പി സംഭവത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നടി റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പാണിപ്പോള്‍ വൈറലാകുന്നത്.
എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നത്. എനിക്കതില്‍ അത്ഭുതം തോന്നാറുണ്ട്.

ഞങ്ങള്‍ എന്തുപറയണമെന്നാണ്? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ചെയ്യുന്നത് നിര്‍ത്തി സ്‌ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്റെ പക്കല്‍ ഹാഷ്ടാഗുകള്‍ ഇല്ല’ എന്നുമാണ് റിമ കുറിച്ചിരിക്കുന്നത്.