“ദൃശ്യത്തിനു ശേഷം ചെയ്ത ചലഞ്ചിം​ഗ് ആയിട്ടുള്ള ക്യാരക്ടറാണ് റേച്ചലിലേത്”; റോഷൻ ബഷീർ

','

' ); } ?>

ദൃശ്യത്തിനു ശേഷം ചെയ്ത ചലഞ്ചിം​ഗ് ആയിട്ടുള്ള ക്യാരക്ടറാണ് “റേച്ചലി”ലേതെന്നും, ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും തുറന്നു പറഞ്ഞ് നടൻ റോഷൻ ബഷീർ. “ദൃശ്യത്തിനു ശേഷം ചലഞ്ചിം​ഗ് ആയിട്ടുള്ളൊരു ക്യാരക്ടർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അതുപോലൊരു റോളാണ് റേച്ചലിലേത്. കാത്തിരിക്കുകയായിരുന്നു. ഡിസംബർ 6ന് സിനിമ റിലീസ് ചെയ്യുകയാണ്. ഒരുപാട് പ്രതീക്ഷയുണ്ട്. എല്ലാവരും കാണണം.” റോഷൻ പറഞ്ഞു.

റോഷന്റെ ദൃശ്യത്തിലെ വരുൺ എന്ന കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്. ദൃശ്യം 3 അണിയറയിൽ ഒരുങ്ങുന്നതിനിടെ പടത്തിൽ ഒരുപക്ഷേ വരുണുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടാകുമോന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും സജീവമായ റോഷന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് റേച്ചൽ. ഹണിറോസാണ് ചിത്രത്തിലെ നായിക.
ക്രിസ്മസ് റിലീസായി ഡിസംബർ 6ന് അഞ്ച് ഭാഷകളിലായാണ് റേച്ചൽ റിലീസ് ചെയ്യുക. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

പോത്തുപാറ ജോയിച്ചന്‍റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്‍റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഹണി റോസിനെ കൂടാതെ ബാബുരാജ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.