മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഹോട്ട്സ്റ്റാര്‍ ആണ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററി ആക്കുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കായികതാരം, നായകന്‍ തുടങ്ങിയ നിലകളിലുള്ള ധോണിയുടെ ജീവിതമാണ് ഡോക്യുമെന്ററിയില്‍ പറയുന്നതെന്ന് ഹോട്ട്സ്റ്റാര്‍ വ്യക്തമാക്കി.