റോയല്‍ ജോക്‌സ്റ്റര്‍ മിഥുന് പിറന്നാള്‍ ആശംസ

','

' ); } ?>

പ്രശസ്ത അവതാരകനും നടനുമായ മിഥുന്‍ രമേഷിന്റെ പിറന്നാളാണ് ഇന്ന്. ആര്‍.ജെ കൂടെയായ താരത്തിന് നിരവധി പേരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുള്ളത്. ഇതിലേറ്റവും ശ്രദ്ധേയമായ പിറന്നാള്‍ ആശംസ നടന്‍ കുഞ്ചാക്കോ ബോബന്റേതാണ്. ഒരു പെട്ടി നിറയെ തമാശയും സന്തോഷവുമായി എത്തുന്ന മിഥുനെ റോയല്‍ ജോക്‌സ്റ്റര്‍ എന്നാണ് കുഞ്ചാക്കോ വിളിച്ചിരിക്കുന്നത്. ഒരു നിമിഷം പോലും ഈ സന്തോഷവും എനര്‍ജിയും നഷ്ടപ്പെടുത്തരുതെന്നും എഫ്.ബി പോസ്റ്റിലുണ്ട്. ഒരുപാട് കാലം മറ്റുള്ളവര്‍ക്ക് ചുറ്റും സന്തോഷം പരത്താന്‍ കഴിയട്ടെ എന്ന് കുടുംബത്തോടെയാണ് ചാക്കോച്ചന്‍ പിറന്നാള്‍ ആശംസയര്‍പ്പിച്ചത്. പഴയ മിഥുന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നൊസ്റ്റാള്‍ജിയ ഓര്‍മ്മപ്പെടുത്താനും താരം മറന്നില്ല.