അങ്ങനെ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. കുഞ്ഞെല്‍ദോയ്ക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം..

ശ്രദ്ധേയനായ റേഡിയോ ജോക്കിയും അവതാരകനുമായ ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോ ചിത്രീകരണമാരംഭിച്ചു. കോട്ടയത്ത് പുരോഹിതന്റെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നിര്‍ഭരമായാണ് ചിത്രീകരണം ആരഭിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്ന യുവനടന്‍ ആസിഫ് അലിയും സഹസംവിധായകനായ വിനീത് ശ്രീനീവാസനും മറ്റ് അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് സ്വിച്ചോണ്‍ കര്‍മ്മം ജോണ്‍ കുട്ടിയാണ് നിര്‍വഹിച്ചത്. കോട്ടയത്ത് വെച്ചായിരുന്നു ആദ്യ ദിന ചിത്രീകരണം. ചിത്രം നിര്‍മ്മിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ്.

പുതുമുഖ താരം ഗോപിക ഉദയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിലെ നായികയ്ക്കായി അണിയറപ്രവര്‍ത്തകര്‍ ഈയിടെ കാസ്റ്റിങ്ങ് കോള്‍ പുറത്ത് വിട്ടിരുന്നു. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന കുഞ്ഞെല്‍ദോയ്ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകരുന്നത്.

ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍,ലൈന്‍ പ്രൊഡ്യൂസര്‍-വിനീത് ജെ പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, കല-നിമേഷ് എം താനൂര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ് ദേവ്, ജിതിന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, സൗണ്ട് ഡിസൈനര്‍-നിഖില്‍ വര്‍മ്മ,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി, ഫിനാന്‍സ് മാനേജര്‍-ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം,സജി ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ചടങ്ങില്‍ നിന്നുമുള്ള ദ്യശ്യങ്ങള്‍ കാണാം..