‘മൈ സാന്റ’യുമായി ജനപ്രിയ നായകന്‍

ജനപ്രിയ നായകന്‍ ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പ്രൊഡക്ഷന്‍ കമ്പനി ലോഞ്ചും ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിച്ചു. സംവിധായകന്റേയും നിര്‍മ്മാതാക്കളുടേയുംഅമ്മമാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ജോഷിയാണ് ഇത് സ്വിച്ച് ഓണ്‍ ചെയ്തത്. ചിത്രത്തിന്റെ പേര് ‘മൈ സാന്റാ’ എന്ന് ദിലീപും സ്വിച്ചോണ്‍ ചെയ്ത് സ്‌ക്രീനിലൂടെ അറിയിച്ചു. ദിലീപിനോടൊപ്പം സായ് കുമാര്‍,സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ,അജീഷ് ഒ കെ,സാന്ദ്ര മറിയ ജോസ്,സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും ജെമിന്‍ സിറിയക് ഒരുക്കുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ,നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍,പ്രൊജറ്റ് ഡിസൈനര്‍ സജിത്ത് കൃഷ്ണ,കലസുരേഷ് കൊല്ലം,മേക്കപ്പ്പട്ടണം റഷീദ്,വസ്ത്രാലങ്കാരം സരിത സുഗീത്,സ്റ്റില്‍സ്‌പ്രേംലാല്‍ പട്ടാഴി,എഡിറ്റര്‍ സാജന്‍,പരസ്യക്കല മാമി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സുരേഷ് മിത്രക്കരി,വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.