“ഒരു രൂപ പ്രതിഫലം വാങ്ങിയില്ല, ഒരു ദിവസത്തെ ഷൂട്ടായിട്ടും അദ്ദേഹം ഓടിവന്നു”; അജു വർഗീസിനെ കുറിച്ച് ആർ ജെ ബാലാജി

','

' ); } ?>

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കറുപ്പ്’ മെയ് 14-ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ കേരള പ്രീ-റിലീസ് ഇവന്റിനിടെ സംവിധായകൻ ആർ.ജെ. ബാലാജി നടൻ അജു വർഗീസിനെക്കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് അജു വർഗീസ് എത്തുന്നത്.

കേരളത്തിലെ വലിയ താരമായിട്ടും തന്റെ സിനിമയിലെ ഒരു ചെറിയ വേഷത്തിനായി അജു എത്തിയെന്നും, വെറും ഒരു ദിവസത്തെ ഷൂട്ട് മാത്രമാണുണ്ടായിരുന്നതെന്നും ബാലാജി പറഞ്ഞു. ചിത്രത്തിനായി ഇതുവരെ അജു പ്രതിഫലം വാങ്ങിയിട്ടില്ലെന്നും തങ്ങളോടൊപ്പം നിന്നതിന് നന്ദിയുണ്ടെന്നും ബാലാജി കൂട്ടിച്ചേർത്തു.

നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മുൻപ് ചെയ്ത വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ സായ് അഭ്യാങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഐ.എം.പി ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും ‘കറുപ്പ്’ എന്ന സൂചനയാണ് പുറത്തുവന്ന ട്രെയിലറും നൽകുന്നത്. ആദ്യം വിജയിയെ നായകനാക്കാൻ ഉദ്ദേശിച്ചിരുന്ന പ്രോജക്റ്റായിരുന്നു ഇതെന്നും പിന്നീട് അത് സൂര്യയിലേക്ക് എത്തുകയായിരുന്നുവെന്നും ബാലാജി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രിയപ്പെട്ട സൂര്യ-തൃഷ കോമ്പോ വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.