‘അഭിനന്ദനങ്ങള്‍ സഹോദരാ’; ജയസൂര്യയ്‌ക്കൊപ്പം കാന്താരയുടെ വിജയമാഘോഷിച്ച് ഋഷഭ് ഷെട്ടി

','

' ); } ?>

‘കാന്താര’യുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തിനൊപ്പം ആഘോഷിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഋഷഭ് വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിജയാഘോഷത്തിനായി ജയസൂര്യ കേക്ക്‌ കരുതിയിരുന്നു. ഇത് മുറിച്ച് ഋഷഭുമായി പങ്കുവെക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘അഭിനന്ദനങ്ങള്‍ സഹോദരാ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം മകളും ഭാര്യ സരിത ജയസൂര്യയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു.

കഴിഞ്ഞദിവസം ‘കാന്താര എ ലെജൻഡ്- ചാപ്റ്റർ 1’ കണ്ട ജയസൂര്യ ഋഷഭ് ഇന്ത്യൻ സിനിമയ്ക്കുതന്നെ മുതൽക്കൂട്ടാണെന്നും, സംവിധായകൻ, എഴുത്തുകാരൻ, അഭിനേതാവ് എന്ന നിലയിലെല്ലാം ഋഷഭ് അത്ഭുതാവഹമായ പ്രകടനമാണ് കാഴ്‌ചവെച്ചതെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഋഷഭും ജയസൂര്യയും മുമ്പും പലയിടങ്ങളിലും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞവർഷം വിജയദശമിയിൽ ഇരുവരും മൂകാംബിക ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങൾ വലിയ ശ്രദ്ധനേടി. ‘കാന്താര’യുടെ ചിത്രീകരണവേളയിൽ ജയസൂര്യ സെറ്റിൽ സന്ദർശനം നടത്തിയിരുന്നു.