“ആർക്കും ഉപദ്രവമില്ലാത്ത കാര്യങ്ങൾ മഹാപരാധം, റേപ്പ് ചെയ്‌താൽ ഡബിൾ ഒകെ”; റിനി ആൻ ജോർജ്

','

' ); } ?>

അന്തരിച്ച നടൻ സലിംകുമാറിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടിയും മോഡലുമായ റിനി ആൻ ജോർജ്. ആർക്കും ഒരുതരത്തിലുള്ള ഉപദ്രവവുമില്ലാത്ത സാധാരണമായ ചെറിയ കാര്യങ്ങളെപ്പോലും ചിലർ മഹാപരാധമായി ചിത്രീകരിക്കുകയാണെന്ന് നടി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്, വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്. മഹാ അപരാധമാണ്. ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്‌ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണസ്ഥലത്തു പരിചയമുള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ. എന്നാൽ, ആരെങ്കിലും റേപ്പ് ചെയ്‌താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ. കൂടെനിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം. നാടകമേ ഉലകം’, റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്ന നടൻ സലിംകുമാറിനെ അവസാനമായി കാണാൻ റിനി ആൻ ജോർജ് എത്തിയിരുന്നു. ഇവിടെവെച്ച് ചലച്ചിത്ര രംഗത്തെ ചില പ്രമുഖരുമായി നടി ചിരിച്ചു സംസാരിക്കുന്നതിന്റെയും പരിചയം പുതുക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണവീട്ടിലെ നടിയുടെ പെരുമാറ്റം ശരിയായില്ലെന്ന രീതിയിൽ ഒരു വിഭാഗം ആളുകൾ കടുത്ത വിമർശനങ്ങളുമായും സൈബർ ആക്രമണങ്ങളുമായും രംഗത്തെത്തിയത്.