മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും ക്ലാസ്സുകളും നിര്‍ത്തുന്നു; കാരണം വ്യക്തമാക്കി റിമ

','

' ); } ?>

നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെ ക്ലാസ്സുകള്‍ നിര്‍ത്തുന്നു. കൊറോണ വ്യാപനം നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സ് സ്റ്റുഡിയോയുടെയും ക്ലാസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുവാന്‍ തീരുമാനിച്ചതെന്ന് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനുകളിലൂടെയും ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്ന് താരം വ്യക്തമാക്കി.

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും ക്ലാസ്സുകളും നിര്‍ത്തുകയാണ്. സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയ സ്ഥാപനമാണ്. ഒരുപാട് ഓര്‍മ്മകള്‍ ഇവിടെ ഉണ്ട്. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്‌സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍, വെള്ളപ്പൊക്ക ദുരിതാശ്വാസ ശേഖരണം, ഷൂട്ടിങ്ങുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ ഇവയെല്ലാം ഇപ്പോഴും നമ്മുടെ ഹൃദയങ്ങള്‍ പ്രതിധ്വനിക്കും.

ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനായി എന്റെയൊപ്പം നിലകൊണ്ട എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നന്ദി ടീം മാമാങ്കം, വിദ്യാത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും, പിന്തുണച്ചവര്‍ക്കും നന്ദി. സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനിലൂടെയും മാമാങ്കം ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരും എന്നാണ് റിമ കുറിച്ചിരിക്കുന്നത്.