വീണ്ടും ഒരു നിര്‍മ്മാണ സംരംഭത്തിന്റെ പ്രഖ്യാപനവുമായി ദുല്‍ഖര്‍… ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

വേഫെയറിന്റെ ആറാമത്തെ നിര്‍മ്മാണ സംരംഭം അറിയിക്കുന്നു. മൈ ഡ്രീംസ് എന്റെര്‍റ്റൈമെന്റിനൊപ്പം ചെയ്യുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ് എന്നിങ്ങനെ ഒരു നല്ല താരനിര തന്നെ ചിത്രത്തിനുണ്ട് എന്നും ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ.വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്.