ഭൂമിയുടെ രാഷ്ട്രീയം ഇനി നീസ്ട്രിമിലൂടെ കാണാം

','

' ); } ?>

കൊച്ചി: മലയാള സിനിമ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന ഇടങ്ങളിലേക്ക് ക്യാമറ കണ്ണുകള്‍ തുറന്ന, റിക്ടര്‍ സ്‌കെയില്‍ 7.6 നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തി. വ്യവസായവത്ക്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം, അതിനെതിരെ പോരാടുന്ന ഒരു കുടുംബം, അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്നിവയിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. നവാഗത സംവിധായികയായ ജീവ കെ.ജെയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള അവാര്‍ഡും ജീവ സ്വന്തമാക്കി. എഫ് എന്‍ സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിത്ത് കുമാര്‍ സി ഡി, ഷാജി ജി എസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രുതുണ്ട് ഭൂമിയുടെ അധികാരംപോലും നേടാനാകാതെ ലോകത്തിന്റെ ഏതോ മൂലയില്‍ ജീവിക്കുന്ന മനുഷ്യര്‍, കോര്‍പ്പറേറ്റുകളോടും യന്ത്രങ്ങളോടും മത്സരിച്ച് ദയനീയമായി പരാജയപ്പെടുന്ന മനുഷ്യര്‍, വീണ്ടും വീണ്ടും തോറ്റുപോകുന്ന മത്സരത്തില്‍ തളര്‍ന്ന് വീഴുമ്പോഴും പിടഞ്ഞെഴുന്നേറ്റ് ഒരിക്കല്‍ക്കൂടി പൊരുതാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും. കുടിയിറക്കപ്പെടുമ്പോഴും അതിജീവനത്തിനുള്ള പാതകള്‍ തിരയുന്ന മനുഷ്യരുടെ കഥയാണ് റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന സിനിമ.

മലയാള സിനിമയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതാണ് സിനിമയിലെ ഓരോ കഥാപാത്രവും. അശോക് കുമാര്‍ പെരിങ്ങോട്, മുരുകന്‍ മാര്‍ട്ടിന്‍, അച്യുതന്‍ ചാങ്കൂര്‍, അരുണ്‍ മൈക്കിള്‍, കൃപ ഡാനിയേല്‍, ബിനി വൈ പി, രൂപേഷ് കുമാര്‍, ഡോ. കിരണ്‍, ദേവദാസ്, കെ കെ പവിത്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രജികുമാര്‍ കെ, രാജേഷ് കുമാര്‍ കെ എന്നിവരുടേതാണ് കഥ, തിരക്കഥ, സംഭാഷണം. ക്യാമറ കെ. സുജിത് ലാല്‍, എഡിറ്റിംഗ് സുജിത് സഹദേവ്, പശ്ചാത്തല സംഗീതം നിഷാന്ത്, കലാസംവിധാനം നന്ദു നാഗ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാലാല്‍, മേക്കപ്പ് ബാബു ലാല്‍ കൊടുങ്ങല്ലൂര്‍.