‘മാടമ്പി’ എന്ന വാക്കേ നിരോധിക്കണം: രഞ്ജിത്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ‘മാടമ്പി’ എന്ന വാക്കേ നിരോധിക്കണം എന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞത്. മാടമ്പി സ്വഭാവമുള്ള കഥാപാത്രമാണോ പൃഥ്വിയുടേത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയ സെന്‍ ഗുരുവിന്റെ കഥ ഉദാഹരണമാക്കിയാണ് അദ്ദേഹം ചോദ്യത്തെ നേരിട്ടത്. പുഴ കടക്കുമ്പോള്‍ സ്ത്രീയെ ചുമന്ന ഗുരുവിനോട് അതേ പറ്റി ചോദിച്ച ശിഷ്യനോട് അദ്ദഹം പറഞ്ഞത്. ‘ഞാന്‍ അവരെ പുഴകരയില്‍ തന്നെ ഇറക്കിയെന്നും നിങ്ങളിപ്പോഴും അവരെ ചുമക്കുകയാണോ’ എന്നുമാണ് എന്ന അവസ്ഥയാണ് മാടമ്പിയുടെ കാര്യത്തിലുമെന്ന് രഞ്ജിത് വിശദീകരിക്കുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്മാരില്‍ ഒരാളായ രഞ്ജിത്തിനെതിരെ മാടമ്പി സിനിമകളൊരുക്കുന്നു എന്ന വിമര്‍ശനത്തിന്റെ പശ്ചാതലത്തില്‍ കൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അന്ന് രഞ്ജിത് പറഞ്ഞത്…’താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി. പുതിയ കുട്ടികള്‍ സംഘമായി അധ്വാനിച്ചാണ് ഇപ്പോള്‍ സിനിമയെടുക്കുന്നത്. അതിന് പറ്റിയ പുതിയ നടന്മാരെയും കണ്ടെത്തുന്നു. മികച്ച സിനിമയുണ്ടാകുന്നുമുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ പൂര്‍ണമായ ഒരു ഫയലല്ല. സിനിമയുടെ അവസാനം വരെ സംഭവിക്കുന്ന ഒന്നാണ്. എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതുമാണ്. അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രഞ്ജി പണിക്കരും. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ല. ഒരു പ്ലാനില്ലാതെ സാധാന സാമഗ്രികള്‍ കൊണ്ട് വീടുണ്ടാക്കാനാവില്ലെന്ന് രഞ്ജിത്ത് പറയുന്നു. എല്ലാ സിനിമാപ്രേമികളും പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തുന്നതാവണം എന്ന് ആഗ്രഹമില്ല. മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടന്‍. പക്ഷേ ആ സിനിമ എടുക്കുന്നതില്‍ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. സര്‍ക്കസ് കണ്ടാല്‍ അതിലെ സാഹസിക രംഗങ്ങള്‍ അനുകരിക്കാറില്ല. സിനിമയയെയും അനുകരിക്കേണ്ടതില്ല. സ്വാധീനത്തില്‍ പെടുകയും ചെയ്യണ്ട. നരസിംഹം പോലുള്ള സിനിമകള്‍ എഴുതിയാല്‍ പോരേ എന്ന് പലരും ചോദിച്ചു. എനിക്ക് സംതൃപ്തിയുണ്ടാകുന്ന സിനിമയും ചെയ്യേണ്ടേ?’ എന്നാണ് രഞ്ജിത്ത് ചോദിച്ചത്.