“വിജയ് സർ ശരിക്കുമൊരു പൂക്കിയാണ്, ബിഗിലിലെ റോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ്”; റെബ മോണിക്ക ജോൺ

','

' ); } ?>

അറ്റ്ലീ ചിത്രം “ബിഗിലിലേക്ക്” എത്തപ്പെട്ടതിനെ കുറിച്ചും വിജയ്‌യെ കുറിച്ചും തുറന്നു സംസാരിച്ച് നടി റെബ മോണിക്ക ജോൺ. വിജയ് സർ ശരിക്കുമൊരു പൂക്കിയാണെന്നും, സെറ്റിൽ താൻ ആദ്യം കണ്ടത് വിജയിയെ ആണെന്നും റെബ പറഞ്ഞു. കൂടാതെ “ബിഗിലിലെ” അനിത എന്ന കഥാപാത്രം താൻ ഇനീഷിയേറ്റ് എടുത്ത് നേടിയെടുത്തതാണെന്നും, ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രം വേണമെന്ന് തനിക്ക് നിർബന്ധമായിരുന്നെന്നും റെബ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രം ‘ധീരത്തിന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“വിജയ് സർ ശരിക്കുമൊരു പൂക്കിയാണ്. ഭയങ്കര സിമ്പിൾ ആയിട്ട് എല്ലാവരോടും തമാശയൊക്കെ പറഞ്ഞ് ചിരിച്ച് നടക്കുന്ന വ്യക്തി. ബിഗിലിന്റെ
സെറ്റിൽ ഞാൻ ആദ്യം കാണുന്നത് വിജയ് സാറിനെയാണ്. എന്നെ കണ്ട ഉടനെ അദ്ദേഹം ചോദിച്ചത് “നീ ആണോ അനിത എന്ന കഥാപാത്രം ചെയ്യുന്നത്?” എന്നായിരുന്നു. ഞാൻ അപ്പോൾ അത്ഭുതത്തോടെ അതെ എന്ന് പറയുകയും ചെയ്തു.” റെബ മോണിക്ക പറഞ്ഞു.

“ബിഗിലിലേക്ക് ഞാൻ വരുന്നത് ഞാനായിട്ട് ഇനീഷിയേറ്റ് എടുത്തിട്ടാണ്. ഞാനൊരു തമിഴ് സിനിമയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആരോ പറയുന്നത് കേട്ടു, വിജയ്‌യുടെ അടുത്ത പടം അറ്റ്ലിയുടെ കൂടെയാണെന്ന്. ഞാനപ്പോൾ അറ്റ്ലിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു മെസ്സേജ് അയച്ചു. എനിക്ക് താങ്കളുടെ കൂടെ വർക്ക് ചെയ്യണമെന്നുണ്ടെന്നും, അതെന്റെ സ്വപ്നമാണെന്നുമുള്ള തരത്തിൽ വലിയൊരു നോട്ടായിരുന്നു അത്. പിന്നെ ഞാൻ അതിനെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടേ ഇല്ല. പിന്നീട് അറ്റ്ലിയുടെ ഓഫിസിൽ നിന്ന് വിളിപ്പിച്ചു. ഞാൻ ചെന്ന് സംസാരിച്ചപ്പോഴും അവര് എന്താണ് എന്റെ കഥാപാത്രം എന്നൊന്നും പറഞ്ഞില്ല. ചിത്രത്തിന്റെ ഭാഗമായി ഞാനും ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നൊള്ളു. പക്ഷെ എനിക്ക് നിർബന്ധമായിരുന്നു പ്രാധാന്യമുള്ള ഒരു കഥാപാത്രം ചിത്രത്തിൽ ചെയ്യണമെന്ന്. അങ്ങനെ സംസാരിച്ച് ഞനായിട്ട് വാങ്ങിയെടുത്ത കഥാപാത്രമാണ് “അനിത”. റെബ മോണിക്ക കൂട്ടിച്ചേർത്തു.

മലയാളത്തിൽ ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഫോറൻസിക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോൺ. തമിഴിൽ വിജയ് ചിത്രം ‘ബിഗിലി’ലെ പ്രകടനത്തിലൂടെയും റേബ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ, ഫോറൻസിക് തുടങ്ങിയവയാണ്‌ റേബയുടെ ശ്രദ്ധേയമായ മറ്റു മലയാളം സിനിമകൾ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൾ അഭിനയിച്ച താരം മോഡലിങ് രംഗത്തും സജീവമാണ്.

അതെ സമയം ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധീരം. ക്രൈം ഇൻവെസ്റ്റിഗേഷൻ ജേർണലിസ്റ്റായിട്ടാണ് റെബ ചിത്രത്തിലെത്തുന്നത്. ആഷിക, നിഷാന്ത് , സാഗർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡി.ഓ.പി സൗഗന്ദ് എസ്.യു ആണ്.