‘കഞ്ചാവ് വലിച്ച് രവി മോഹനും കെനീഷയും ?’; സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്

','

' ); } ?>

ഗായിക കെനീഷ ഫ്രാൻസിസിനൊപ്പം നടൻ രവി മോഹൻ പുകവലിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് നടനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും പ്രതിഷേധവും. ഇരുവരും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന വിഡിയോയാണ് എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയാകുന്നത്. ഇവർ ഉപയോഗിക്കുന്നത് ലഹരിവസ്തുക്കളാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തിൽ നടന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല.

ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന നടപടികളുടെ തുടക്കത്തിൽ നടനെ പിന്തുണച്ചിരുന്ന വലിയൊരു വിഭാഗം ആരാധകർ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിലപാട് മാറ്റിയിട്ടുണ്ട്. മുൻപ് സാമ്പത്തിക ചൂഷണവും വ്യക്തിപരമായ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി ജയം രവി നടത്തിയ പ്രതികരണങ്ങൾ സഹതാപം നേടാനുള്ള തന്ത്രമായിരുന്നുവോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

നടനോടുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടുവെന്നും വലിയ നിരാശ തോന്നുന്നുവെന്നും വ്യക്തമാക്കുന്ന കുറിപ്പുകൾ പ്രേക്ഷകർ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.അതിനിടെ, ജയം രവിയും ആരതി രവിയും തമ്മിലുള്ള നിയമപോരാട്ടം ചെന്നൈ കുടുംബകോടതിയിൽ തുടരുകയാണ്. ആരതി ആവശ്യപ്പെട്ട 40 ലക്ഷം രൂപയുടെ ഇടക്കാല ജീവനാംശ ഹർജിയിൽ പ്രതിമാസം 3 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. നടന്റെ പരസ്യപ്രസ്താവനകൾ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചതായി ആരതിയും വ്യക്തമാക്കിയിരുന്നു.

നിലവിലെ വിവാദങ്ങളും പൊതുസമൂഹത്തിൽ നടന്റെ വിശ്വസനീയതയ്ക്ക് ഏറ്റ തിരിച്ചടിയും കോടതിയിലെ തുടർന്നുള്ള വിചാരണകളിൽ പ്രതിഫലിച്ചേക്കാം. ജീവനാംശ തർക്കങ്ങളിലും കുട്ടികളുടെ സംരക്ഷണാവകാശ കേസുകളിലും ഇത്തരം സംഭവവികാസങ്ങൾ ആരതിക്ക് അനുകൂലമായ ഘടകങ്ങളായി മാറാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.