കാന്താരയ്ക്കും ലോകയ്ക്കുമൊപ്പം കട്ടയ്ക്ക് നിന്ന് “രാവണ പ്രഭു”; കളക്ഷൻ റിപ്പോർട്ട് പുറത്ത്

','

' ); } ?>

മോഹൻലാൽ ചിത്രം “രാവണപ്രഭുവിന്റെ” ഇന്നലത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. ഒരു കോടിയിലധികം രൂപയാണ് ഇന്നലെ കേരളത്തിൽ നിന്നും ചിത്രം നേടിയത്. കാന്താരയും ലോകയും കളം നിറഞ്ഞോടുമ്പോൾ രാവണപ്രഭു 28 ലക്ഷം രൂപയുടെ കളക്ഷനുമായി രണ്ടാം സ്ഥാനത്താണ്. 13 ലക്ഷം രൂപയാണ് ലോൿ ഇന്നലെ നേടിയത്. ബുക്ക് മൈ ഷോയിലും മണിക്കൂറുകൾ കൊണ്ടാണ് രാവണപ്രഭുവിന്റെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്.

റീ റിലീസുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും കളക്ഷൻ നേടാൻ പോകുന്ന ചിത്രമായിരിക്കും രാവണപ്രഭു. റിലീസ് ചെയ്ത് അഞ്ച് ദിവസം കഴിയുമ്പോഴും തിയേറ്ററുകളിൽ ആഘോഷങ്ങൾ തുടരുകയാണ്. തിയേറ്ററുകളിൽ നിന്നുള്ള ആരാധകരുടെ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്. 2.60 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ എന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങൾ സിനിമയുടെ കളക്ഷൻ കൂടാനാണ് സാധ്യത.

റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളക്ഷൻ മികച്ചതാണെങ്കിലും മോഹൻലാൽ സിനിമകളുടെ റീ റീലിസ് സിനിമകളുടെ കളക്ഷനെ മറികടക്കാൻ രാവണപ്രഭുവിന് ആയിട്ടില്ല. ഇതുവരെയുള്ള മോഹൻലാൽ റീ റിലീസുകളുടെ ലിസ്റ്റിൽ ആദ്യ ദിനം കളക്ഷനിൽ മുന്നിൽ സ്‌ഫടികമാണ്. അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്‌മോസില്‍ റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.

ഈ വർഷം ആദ്യം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ മുതൽ ഇപ്പോൾ തിയേറ്ററിൽ എത്തിയ രാവണപ്രഭു വരെ തിയേറ്ററുകളിൽ മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വിജയ് നായകനായ ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി ദീപ്തി ‘രാവണപ്രഭു’ കാണാനെത്തിയിരുന്നു. കൂടാതെ മോഹൻലാലിനോടുള്ള ആരാധന തുറന്നുപറയുകയും ചെയ്തിരുന്നു. ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. ‘രാവണപ്രഭു’ മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.

റെക്കോർഡ് ബുക്കിങ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്. 5.68K ടിക്കറ്റുകളാണ് മണിക്കൂറുകൾക്കിടയിൽ വിറ്റഴിച്ചത്. റിറിലീസിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്‌ടിച്ചേക്കും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.