“ഞങ്ങൾ പരസ്പരം തിരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു”; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

','

' ); } ?>

തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ച് താര ജോഡികളായ രശ്‌മിക മന്ദാനയും, വിജയ് ദേവരകൊണ്ടയും. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഇരുവരും കാര്യം സ്ഥിരീകരിച്ചത്. ആരാധകർങ്ങൾക്ക് നൽകിയ വിരോഷ് എന്ന പേരാണ് വിവാഹാഘോഷങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും, ആരാധകരുടെ സ്നേഹത്തിന് നന്ദിയെന്നും ഇരുവരും അറിയിച്ചു.

“ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങൾ പരസ്പരം തിരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ ഞങ്ങളെ ‘VIROSH’ എന്ന് വിളിച്ചു. ഇന്ന് – നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ ‘The Wedding of VIROSH’ എന്ന വിളിക്കാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങളെന്നും എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും.” ഇരുവരും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26 ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹം നടക്കുക. മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നത്. ഗീതാഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നാലെയുള്ള സിനിമകളിലും ഇരുവരുടേയും ജോഡി കയ്യടി നേടി. അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും സജീവമായി. എന്നാല്‍ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി സമ്മതിച്ചിരുന്നില്ല.

അതേസമയം പലപ്പോഴും ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും പരിപാടികളിലും മറ്റും ഒരുമിച്ചെത്തിയതുമെല്ലാം പ്രണയ വര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. ഈയ്യടുത്താണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടത്. അന്ന് മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.