‘എന്നെ തൊടരുത്, ഞാന്‍ സെലിബ്രിറ്റിയാണ്’, ആരാധികയോട് രാണു മൊണ്ഡാല്‍

','

' ); } ?>

തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിച്ച് രാണു മൊണ്ഡാല്‍. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന രാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആള്‍ തിരക്കുള്ള ഒരു കടയില്‍ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്.

സംഭവ സമയത് കണ്ടു നിന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയതും, പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വീഡിയോ വൈറലായി. കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനിലിരുന്ന് ലതാ മങ്കേഷ്‌ക്കര്‍ ആലപിച്ച ഗാനം അതിമനോഹരമായി പാടിയ രാണു വളരെ പെട്ടന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ താരമായി മാറിയത്. ഇതിനു പിന്നാലെയാണ് സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയയുടെ പാട്ടിലൂടെ സിനിമാ പിന്നണിഗാന രംഗത്തേയ്ക്ക് രാണു എത്തുന്നത്.