
അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന പുതിയ മലയാളചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK) വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ വീഡിയോ സോങ്ങായ ‘രസമാലെ’ നിലവില്‍ ട്രെൻഡിങ്ങാണ്. പതിനൊന്നു ലക്ഷത്തിലധികം ആളുകളാണ് ഇപ്പോൾ വീഡിയോ കണ്ടിരിക്കുന്നത്. രഞ്ജിത്ത് സജീവിന്റെ എനെർജറ്റിക്ക് ആയ പ്രകടനമാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. “ഇത്രത്തോളം എനര്‍ജിയില്‍ ഒരു മലയാളി താരം ഈ അടുത്തൊന്നും ഇങ്ങനെ ഡാന്‍സ് ചെയ്തതു കണ്ടിട്ടില്ല” എന്നുള്ള കമ്മന്റുകളാണ് ആരാധകർ നൽകുന്നത്.
മൈക്ക്, ഖല്‍ബ്, ഗോളം എന്നിങ്ങനെ തുടര്‍ച്ചയായ ഹിറ്റുകള്‍ നല്‍കിയ രഞ്ജിത്ത് സജീവ്, ഈ ചിത്രത്തിലൂടെയും ആരാധകരുടെ ഹൃദയം കീഴടക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം. രസമാലെ വീഡിയോ സോങ് തന്നെ ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണെന്ന് തെളിയിക്കുന്നതായും പ്രേക്ഷകര്‍ പറയുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ സംഗീതം പകര്‍ന്ന ഗാനം കപില്‍ കപിലാന്‍, ഫാസ്സി, രാജേഷ് മുരുകേശന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോണ്‍സ് പുത്രന്‍, മീര വാസുദേവ്, മഞ്ജുപിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്-പൂയപ്പള്ളി ഫിലിംസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.