U/A സര്‍ട്ടിഫിക്കറ്റുമായി രംഗ് ദേ മാര്‍ച്ച് 26ന്

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രംഗ് ദേയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രത്തിന് U/A  സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.മാര്‍ച്ച് 26ന് രംഗ് ദേ പ്രദര്‍ശനത്തിനെത്തും.

നിതിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭീഷ്മയ്ക്ക് ശേഷം നിതിന്‍ നായകനായി എത്തുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പി സി ശ്രീറാം ആണ്. സൂര്യദേവര നാഗ വാംസി ആണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലിയാണ് എഡിറ്റിങ്.