ഒരു കാര്‍ യാത്രയുടെ കഥയുമായി ‘രണ്ടു പേര്‍’ നീട്രീമില്‍

കൊച്ചി: ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും പ്രധാന കഥാപത്രങ്ങളില്‍ എത്തി. ചിത്രം ‘രണ്ടു പേര്‍’ നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. 2017 ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘രണ്ടു പേര്‍. നവാഗതനായ പ്രേം ശങ്കറാണ് ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട്‌പേരുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു രാത്രി കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രനാണ് നായികാ വേഷത്തില്‍ എത്തുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ പൗലോസ്. ബെംഗലൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ രാത്രി കാര്‍ യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ യാത്രയ്ക്കിടെ ഇരുവരുടെയും സംഭാഷണങ്ങള്‍ കടന്നു പോകുന്ന ജീവിത ശകലങ്ങളാണ് ചിത്രം പറയുന്നത്. ഈ സിനിമ സ്ത്രീപുരുഷ ബന്ധത്തിന്റെ മാത്രം കഥയല്ലെന്ന് സംവിധായകനായ പ്രേം ശങ്കര്‍ പറയുന്നു. വെല്ലുവിളി ഏതു രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരുന്നതാണ് കാരണമെും അദ്ദേഹം പറഞ്ഞു

2017ല്‍ പൂര്‍ത്തിയായ ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ ഒടിടിയിലൂടെ നാലു വര്‍ഷത്തിനു ശേഷമാണ് ജനങ്ങളിലേയ്‌ക്കെത്തുന്നത്. ബംഗലൂരുവിലെ മികച്ച പ്രതിഫലം ലഭിക്കുന്ന പരസ്യ മേഖല ഉപേക്ഷിച്ചാണ് പ്രേം ശങ്കര്‍ മുഴുവന്‍ സമയ സിനിമാ മേഖലയിലേയ്ക്ക് തിരിഞ്ഞത്. പുതിയ ചിത്രങ്ങളുടെയും ആലോചനകള്‍ നടക്കുകയാണെന്ന് പ്രേം പറയുന്നു. ശാന്തി ബാലചന്ദ്രന്‍,ബേസില്‍ പൗലോസ് എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ,അമല്‍ തോമസ് റോയ്, അരുണ്‍ ഉണ്ണികൃഷ്ണന്‍, കവിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.എസ് അരുണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റര്‍ മനോജ് കണ്ണോത്ത്. ഛായാഗ്രഹണം നരേന്ദര്‍ രാമാനുജം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.