![](https://i0.wp.com/celluloidonline.com/wp-content/uploads/2020/02/ranbeer-alia-size.jpg?resize=720%2C380&ssl=1)
ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെതും. എന്നാല്‍ ഇരുവരും ഡിസംബറില്‍ വിവാഹിതരാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ നാലിന് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര റിലീസാകും. റിലീസിനു ശേഷം അധികം വൈകാതെ തന്നെ രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ കുടുംബാംഗങ്ങള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വിവാഹ തിയതി ഉടന്‍ തന്നെ പ്രഖ്യാപിക്കും.
രണ്ടു വര്‍ഷത്തിലേറെയായി രണ്‍ബീറും ആലിയയും പ്രണയത്തിലാണ്. നിരവധി ചടങ്ങുകളില്‍ ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചതാണ്. രണ്‍ബീറിനെ തനിക്കിഷ്ടമാണെന്നും അയാള്‍ നല്ലൊരു വ്യക്തിയാണെന്നും വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും മഹേഷ് ഭട്ട് വ്യക്തമാക്കിയിരുന്നു.
നടന്‍ അര്‍മാന്‍ ജെയ്‌നിന്റെ വിവാഹ പാര്‍ട്ടിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഋഷി കപൂറിനെ ഇരുവരും നേരിട്ട് ചെന്ന് കണ്ടിരുന്നു.