“പെദ്ദി’യിലെ അഭിനയത്തിന് രാം ചരണിന് ദേശീയ അവാർഡ് ലഭിക്കും”; രാജ് കുമാർ

','

' ); } ?>

പെദ്ദി’യിലെ അഭിനയത്തിന് രാം ചരണിന് ദേശീയ അവാർഡ് ലഭിക്കുമെന്ന് പ്രശംസിച്ച് കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ. കഥാപാത്രത്തിനായി രാം ചരൺ നടത്തിയ ട്രാൻസ്ഫർമേഷ അതിശയിപ്പിക്കുന്നതാണെന്നും, ആ വേഷത്തോട് അദ്ദേഹം പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും രാജ് കുമാർ പറഞ്ഞു. ബം​ഗളൂരുവിൽ വച്ച് നടന്ന ചിത്രത്തിന്റെ പ്രസ്മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ ചിത്രത്തിന് രാം ചരണിന് ദേശീയ അവാർഡ് ലഭിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം പൂർണമായും സമർപ്പിച്ചു. കഥാപാത്രത്തിനായി ഈ സിനിമയിൽ അദ്ദേഹം നടത്തിയ ട്രാൻസ്ഫർമേഷനും അതുപോലെ അത് അവതരിപ്പിച്ച രീതിയുമൊക്കെ അതിശയിപ്പിക്കുന്നതാണ്. ആ വേഷത്തോട് അദ്ദേഹം പൂർണമായും നീതി പുലർത്തിയിട്ടുണ്ട്.” ശിവരാജ് കുമാർ പറഞ്ഞു.

“എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. ഗൗർണയുഡുവും അത്തരമൊരു വേഷമാണ്. ഇതിന് ശക്തമായ ഒരു ലക്ഷ്യവും അർഥവത്തായ യാത്രയുമുണ്ട്. സംവിധായകൻ ബുച്ചി ബാബു അതിനെ മനോഹരമായി രൂപപ്പെടുത്തിയിട്ടുണ്ട്. പെദ്ദി എനിക്ക് വളരെ സ്പെഷ്യലാണ്.” ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി ജൂണ്‍ 4 ന് തിയറ്ററുകളിലെത്തും. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അതേസമയം നെൽസൺ‌ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2വിലും ശിവരാജ് കുമാർ എത്തുന്നുണ്ടെന്നാണ് വിവരം.