പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനികാന്ത്

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി.ആരോഗ്യപ്രശ്ന്നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം.കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉചിതമല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം.താരം ട്വീറ്റ് ചെയ്താണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് താരത്തിന്റെ പിന്മാറ്റം.

വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.