ജയന്‍ രവിയുടെ ‘ഭൂമി’ ട്രെയിലര്‍ പുറത്തിറങ്ങി

തമിഴ് നടന്‍ ജയന്‍ രവി നായതനായെത്തുന്ന ചിത്രം ഭൂമിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ബോഗന്‍, റോമിയോ ആന്‍ഡ് ജൂലിയറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ലക്ഷ്മണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ പൊങ്കല്‍ റിലീസായി ചിത്രം പുറത്തിറക്കും.

നിധി അഗര്‍വാളാണ് നായികയായെത്തുന്നത്. റോണിത് റോയ്, രാധാ രവി, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് .ചിത്രത്തില്‍ ജയം രവി അവതരിപ്പിക്കുന്ന ഭൂമിനാഥന്‍ എന്ന കഥാപാത്രം നാസയിലെ ഗവേഷകന്റെ കരിയര്‍ ഉപേക്ഷിച്ച് കര്‍ഷകനായി മാറുന്നതാണ് ഇതിവൃത്തം. കര്‍ഷകന്റെ പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.