രാജാസാബിന്റെ ടീസർ ഈ മാസം അവസാനമെത്തും; അപ്ഡേറ്റുകൾ പുറത്ത്

','

' ); } ?>

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദി രാജാസാബി’ന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഈ മാസം അവസാനത്തോടെ രാജാസാബിന്റെ ടീസർ റിലീസ് ചെയ്യുമെന്നാണ് 123 തെലുഗു റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല സിനിമയുടെ റിലീസ് തീയതിയും ഉടൻ അനൗൺസ് ചെയ്യുമെന്നും സൂചനകളുണ്ട്.

‘കൽക്കി 2898 എ ഡി’ എന്ന സിനിമയുടെ വിജയത്തിന് ശേഷം പ്രഭാസിൻറേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ രാജ സുബ്രഹ്‍മണ്യന്‍, സുനില്‍ ഷാ, എഡിറ്റിംഗ് കോട്ടഗിരി വെങ്കടേശ്വര റാവു, സംഘട്ടനം റാം ലക്ഷ്മണ്‍, കിംഗ് സോളമന്‍, വിഎഫ്എക്സ് പ്രൊഡ്യൂസര്‍ ആര്‍ സി കമലകണ്ണന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ എസ്‍കെഎന്‍, മാര്‍ക്കറ്റിംഗ് വോള്‍സ് ആന്‍ഡ് ട്രെന്‍ഡ്സ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, വിഎഫ്എക്സ് കമ്പനി ഡെക്കാണ്‍ ഡ്രീംസ്, മോഷന്‍ പോസ്റ്റര്‍ വെങ്കി, വിഷ്വല്‍ സൂപ്പര്‍വിഷന്‍ അനില്‍ കുമാര്‍ ഉപാദ്വൗള തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.