അണ്ണാത്തെയുമായി തലൈവര്‍, നയന്‍താരയും കീര്‍ത്തി സുരേഷും അടക്കം വന്‍ താരനിര

ദര്‍ബാറിന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവിട്ടു. അണ്ണാത്തെ എന്നാണ് രജനിയുടെ പുതിയ ചിത്രത്തിന്റെ പേര്. അജിത് നായകനായ ‘വിശ്വാസം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശിവയാണ് ‘അണ്ണാത്തെ’ സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നയന്‍താരയാണ് നായിക. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ രജനിയുടെ മകളായി എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മാസങ്ങള്‍ക്കു മുന്‍പ് കീര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. കീര്‍ത്തിക്കു പുറമെ മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി എന്നിവരാണ് പ്രധാന താരങ്ങള്‍. രജനിയുടെ നൂറ്റിയറുപത്തിയെട്ടാമത്തെ ചിത്രമാണിത്. സംവിധായകന്‍ ശിവയും രജനികാന്തും ഒന്നിക്കുന്നത് ഇതാദ്യമായാണ്. ‘അണ്ണാത്തെ’യുടെ സംഗീത സംവിധാനം ഡി ഇമ്മനാണ്.