ആരും പറയാത്ത ഹീറോയുടെ കഥ,’റെയില്‍വേ ഗാര്‍ഡ്’ ആയി പൃഥ്വിരാജ്

','

' ); } ?>

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് കഥയൊരുക്കുന്നത്. റെയില്‍വേ ഗാര്‍ഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ റെയില്‍വേ ഗാര്‍ഡുകളുടെ കഥയാണ് ചിത്രം പറയുക.

കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും ഇരുണ്ട രാത്രികളും തീവണ്ടി എന്‍ജിന്റെ ശബ്ദവുമാകും റെയില്‍വേ ഗാര്‍ഡുകള്‍ക്ക് കൂട്ടായിട്ടുള്ളത്. ആര്‍ക്കും അറിയാത്ത എന്നാല്‍ ആരും പറയാത്ത ഹീറോയുടെ കഥ. അതാണ് റെയില്‍വേഗാര്‍ഡിന്റെ കഥ. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു.

സിനിമയുടെ മറ്റ് വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റേതായി തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.