
നടി രാധികാ ശരത്കുമാറിന്റെ അമ്മ ഗീത (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അമ്മയുടെ വിയോഗവാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ രാധിക തന്നെയാണ് അറിയിച്ചത്.
പ്രശസ്ത നടന്‍ എം.ആര്‍. രാധ (മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്‍)യുടെ ഭാര്യയാണ് ഗീത. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിവന്നിരുന്നു. അടുത്തിടെയായി ആരോഗ്യനില വഷളായിരുന്നു. മൃതദേഹം ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടത്തും.
ഗീതയുടെ വിയോഗത്തില്‍ സുഹാസിനിയും ആരതി രവിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.