‘മിസിസ് അണ്ടര്‍കവര്‍’ ഫസ്റ്റ് ലുക്ക്

പുതിയ ചിത്രമായ ‘മിസിസ് അണ്ടര്‍കവറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിവിട്ട് രാധിക ആപ്തെ. ചിത്രത്തില്‍ ഒരു സ്പൈയുടെ വേഷമാണ് രാധിക ചെയ്യുന്നത്. അനുശ്രീ മേഹ്ത എന്ന നവാഗത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുമൂത്ത് വ്യാസും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ പോസറ്ററില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ തോക്ക് പിടിച്ച് നില്‍ക്കുകയാണ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി കേട്ടപ്പോള്‍ അതിലെ പുതുമയാണ് തന്നെ സിനിമ ചെയ്യാന്‍ ആകര്‍ഷിച്ചതെന്ന് രാധിക വ്യക്തമാക്കിയിരുന്നു.

പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ഒരുപാട് മാസത്തെ ചിന്തക്ക് ഒടുവിലാണ് ഫസ്റ്റ് ലുക്ക് ഡിസൈന്‍ ചെയ്യുന്നത്. ഈ റോളിലേക്ക് രാധി ആപ്തെ എന്ന പ്രതിഭയെ തന്നെ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും സംവിധായിക പറഞ്ഞു.