ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. നായകനായെത്തുന്നത് ദുല്‍ഖര്‍..?

നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ഇനി സംവിധാനാകാനുള്ള ഒരുക്കത്തിലാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹാസ്യപ്രധാനമായ ഒരു ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിനായി ദുല്‍ഖറിനെ സമീപിച്ചുവെന്നും ദുല്‍ഖര്‍ സമ്മതമറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കുകന്നതിനോടൊപ്പം നിര്‍മാണം നിര്‍വഹിക്കുന്നതിനും സമ്മതമാണെന്ന് സൂചനകളുണ്ട്. അടുത്തിടെ താന്‍ നിര്‍മ്മാതാവുകയാണെന്ന സൂചന ദുല്‍ഖര്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.