പുഴുവിലെ നാടകത്തിന്റെ കഥ

puzhu movie
പുഴു എന്ന സിനിമയുടെ അനുഭവം പങ്കുവെച്ച് നാടക സംവിധായകനും എഴുത്തുകാരനുമായ ശിവദാസ് പൊയില്‍ക്കാവ്. സെല്ലുലോയ്ഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പുഴുവിലെ നാടകം അരങ്ങിലെത്തുമെന്ന സൂചന അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പ് താഴെ…

‘നാടകത്തിന്റെ രണ്ടാമത്തേയും അവസാനത്തേതുമായ ഷെഡ്യൂള്‍ കഴിഞ്ഞു ഞാന്‍ ശശിയേട്ടനോടൊപ്പം സ്റ്റേജില്‍ നില്‍ക്കുമ്പോഴാണ് ഹര്‍ഷദ്ക്ക വിളിക്കുന്നത് .നീ അടിയന്തിരമായി നാളെ ലൊക്കേഷനില്‍ എത്തണം. മമ്മൂക്കയെ കാണാനാണ്. നാടകത്തെക്കുറിച്ച് മമ്മൂക്ക നാലഞ്ചു തവണ എടുത്തു പറഞ്ഞു .പിറ്റേന്ന് ശശിയേട്ടനും ഞാനും ആനന്ദും കൂടി പുറപ്പെട്ടു. ആര്‍ട്ട് വര്‍ക്ക് ചെയ്ത നിധീഷ് പൂക്കാടും ഉസ്മാന്‍ മാഷും രണ്ടാമത്തെ ഷെഡ്യൂളില്‍ എത്തിയിരുന്നില്ല .അവര്‍ കൂടി വേണമായിരുന്നല്ലോ ഈ നിമിഷത്തില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. ശരിക്കും വിഷമം തോന്നി. അന്ന് ഷൂട്ട് നടക്കുന്നത് കുഞ്ചന്‍ അഭിനയിച്ച പോളച്ചന്റെ വീട്ടില്‍. ഒരു ഷോട്ടിന്റെ ഇടവേളയില്‍ അര്‍ഷദ്ക്കക്കൊപ്പം ഞങ്ങള്‍ മമ്മൂക്കയെ കണ്ടു. കണ്ട ഉടനെ മഹാനടനില്‍ നിന്ന് കിട്ടിയ വാക്കുകള്‍ അത്രയേറെ പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നു. ‘താന്‍ തകര്‍ത്തല്ലോ ഡോ’ എന്നായിരുന്നു അഭിനന്ദനം. തൊട്ടടുത്തുള്ള ശശിയേട്ടനോട് ‘താന്‍ പിന്നെ താരമല്ലേ’ എന്നും. മമ്മൂക്ക മൊത്തം നാടകം കണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഷൂട്ട് ചെയ്ത് വെച്ചത് സ്‌പോട്ട് എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍ കാണിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. (രതിന്‍ എന്റെ നാട്ടുകാരന്‍. കൊയിലാണ്ടി എളാട്ടേരി സ്വദേശി. അതിലപ്പുറം പൊയില്‍കാവ് എക്‌സലന്റ് കോളേജില്‍ മുമ്പ് അധ്യാപകന്‍ ആയിരിക്കുമ്പോള്‍ എന്റെ ശിഷ്യന്‍. ഇന്ന് സിനിമാലോകത്തിന് പ്രിയപ്പെട്ടവന്‍.) തുടര്‍ന്ന് നാടകം സിനിമ ഇറങ്ങിയതിനു ശേഷം സ്റ്റേജില്‍ അവതരിപ്പിക്കേണ്ടതിനെക്കുറിച്ചായി ചര്‍ച്ച.

puzhu movie MOVIESNEWS : ഒന്നിലധികം ട്വിസ്റ്റുകളും സസ്‌പെന്‍സുമായി ‘ട്രോജന്‍’ എത്തുന്നു

ദുല്‍ഖറോട് പറഞ്ഞു വേഫെയറിനെക്കൊണ്ട് പ്രൊഡ്യൂസ് ചെയ്യിക്കാം എന്ന് പറഞ്ഞു. നാടക ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ എഴുത്തുകാരും സംവിധായിക റത്തീനയും സിനിമയ്ക്ക് ശേഷം ഉള്ള നാടകത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. തീര്‍ച്ചയായും ഒരു നാടകക്കാരന്റെ മനസ്സ് അവര്‍ മനസ്സിലാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ക്യാമറക്കണ്ണുകള്‍ക്ക് വേണ്ടി സംവിധായകന്‍ പൊരുത്തപ്പെടേണ്ടി വരും. എഴുതുമ്പോഴേ അര്‍ഷാദ്ക്ക ഓര്‍മിപ്പിച്ചു. സിനിമയാണേ സെറ്റ് സമ്പന്നമാവണമെന്ന്. ലൈറ്റ് ക്യാമറയ്ക്ക് വേണ്ടി തേനി ഈശ്വര്‍ ഡിസൈന്‍ ചെയ്തതാണ്. ഷൈമോന്‍ ലൈറ്റ് ചെയ്യുമ്പോള്‍ നാടകത്തിനും സിനിമയ്ക്കും ഇടയില്‍ വീര്‍പ്പുമുട്ടിയത് ഇപ്പോഴും ഓര്‍ക്കുന്നു. സംഗീതം സിനിമയുടെ കഥയില്‍ ജെയ്ക് ചാലിച്ച് ചേര്‍ത്തതാണ്.
ഒരു ഓപ്പറയുടെ രീതിയിലാണ് നാടകം ഡിസൈന്‍ ചെയ്തത്. ചലിക്കുന്ന സെറ്റുകളും പാട്ടുകളും ഉള്ള ഒരു അവതരണ രീതിയാണ്. തീര്‍ച്ചയായും മമ്മൂക്കയുടെ വിലപ്പെട്ട വാക്കുകളില്‍ നാടക സ്‌നേഹമുണ്ട്. ഇര്‍ഷാദ്ക്ക, ഷര്‍ഫു, സുഹാസ് ഒക്കെ നാടകത്തോടു കാണിക്കുന്ന സ്‌നേഹത്തിന് ഒരു നാടകക്കാരന്‍ എന്ന നിലയില്‍ നന്ദിപറയുന്നു. സിനിമയില്‍ ഒരു നാടകത്തെ ചേര്‍ത്തു നിര്‍ത്തി എന്നതില്‍ സന്തോഷം. അരങ്ങില്‍ ഈ നാടകം സംഭവിക്കുന്നതിനു വേണ്ടി സിനിമക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്‌നേഹം. എന്നെ ഈ നാടകത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തിയ ശശിയേട്ടനും രാധാകൃഷ്ണന്‍ പേരാമ്പ്രയ്ക്കും ടീം പുഴുവിനും സ്‌നേഹം. നാടക റിഹേഴ്‌സല്‍ കാലത്ത് കൂടെ നിന്ന ഷിഹാസ്, ഷീജ രഘുനാഥ്, ശ്രീജിത്ത് രമണന്‍, പ്രമോദ് സമീര്‍, അനുരാഗ്, പൂക്കാട് കലാലയം, നിധീഷ് പെരുവണ്ണാന്‍, മധുസൂതനന്‍ ഭരതാഞ്ജലി, വിഷ്ണു പ്രസാദ്, ജ്യോതി നാരായണന്‍, സാരംഗ്, ലിഗേഷ്, ഉബൈദ് തുടങ്ങിയവര്‍ക്ക് സ്‌നേഹം.

 

puzhu movie

News kerala Latest CELLULOID