Movies News puzhu mammootty movie
മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ ചിത്രം ‘പുഴു’വിന്റെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടിലില്‍ വച്ചാണ് വിജയാഘോഷ പരിപാടി നടന്നത്. സംവിധായിക റത്തീന, മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി തുടങ്ങിയ അഭിനേതാക്കളും തിരക്കഥാകൃത്തുക്കള്‍, ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. നിരൂപക പ്രശംസയാല്‍ സോഷ്യല്‍ മീഡിയയും ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു.
മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. ‘വൈറസി’ന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
News In Malayalam Today Celluloid : സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു…
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം, പി.ആര്‍.ഒ: പി.ശിവപ്രസാദ്.
News Kerala Latest puzhu mammootty movie