‘പുഴ ചിതറി’…സ്വര്‍ണമത്സ്യങ്ങളിലെ മനോഹരമായ ഗാനം കാണാം..

ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’. ചിത്രത്തിലെ ‘പുഴ ചിതറി’ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ബിജിബാലിന്റെ സംഗീതത്തില്‍ പി.ജയചന്ദ്രന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്.

ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാനമായും പുതുമുഖതാരങ്ങളെ അണിനിരത്തിയാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’ ഒരുക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഈ മാസം 22 ന് തിയേറ്ററുകളില്‍ എത്തും.