ഭാഗി 3 യില്‍ നായിക ശ്രദ്ധ കപൂര്‍

ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭാഗി 3യില്‍ നായികയായെത്തുന്നത് ശ്രദ്ധ കപൂര്‍. ഭാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഈ ചിത്രം. ഭാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ കപൂര്‍ ആയിരുന്നു നായിക. അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തതും അഹമ്മദ് ഖാന്‍ തന്നെയായിരുന്നു. 2020 ല്‍ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.