ഇത് പുഷ്പയുടെ വില്ലന്‍, വേറിട്ട ലുക്കില്‍ ഫഹദ്

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ ആണ്.ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തില്‍ ഭന്‍വാര്‍ സിംഗ് ശേഖാവത് ഐപിഎസ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിനെ ഇതുവരെ കാണത്ത ലുക്കിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ അല്ലുവിന്റെ ക്യാരക്റ്റര്‍ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യ ഗാനം കുറച്ച് ദിവസം മുമ്പ് റിലീസ് ചെയ്തിരുന്നു.

ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടുയാണിത്.
ശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്്.ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡും പുഷ്പയുടെ ടീസര്‍ നേടിയിരുന്നു .രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും ബോളിവുഡ് ചിത്രങ്ങളായ രാധേശ്യാമിന്റെയെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തത്. ടോളിവുഡില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോയും പുഷ്പയുടെ ക്യാരക്ടര്‍ ടീസര്‍ ആണ്.