‘പുഷ്പ’യിലെ ഗാനം ,അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരര്‍ ,മലയാളി ശബ്ദമാകാൻ രാഹുൽ നമ്പ്യാർ

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.ചിത്രത്തിന്റെ വളരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു പുഷ്പ.

രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പയുടെ ടീസര്‍ തകര്‍ത്തത്.
സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുല്‍ നമ്പ്യാരാണ് മലയാളത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം, ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും റിലീസ് ചെയ്യുക എന്നുളളത് നേരത്തെ വാര്‍ത്തയായിരുന്നു. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.


ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടുയാണിത്.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്.