‘പുളളി’ ഒരുങ്ങുന്നു

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ദേവ് മോഹന്‍ നായകനാകുന്ന പുതിയ ചിത്രം ‘പുള്ളി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സിനിമകളുടെ സംവിധായകനായ ജിജു അശോകനാണ് പുള്ളി ഒരുക്കുന്നത്. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.