പൃഥ്വിക്കൊപ്പം വര്‍ക്ക് ഔട്ട് ട്രോളുമായി ടൊവിനോ

വര്‍ക്ക് ഔട്ട് ചിത്രം പങ്കുവെച്ച് ടൊവിനോ തോസ്. പൃഥ്വിരാജിനൊപ്പം ജിംനേഷ്യത്തില്‍ നിന്നുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. കാണെക്കാണെ എന്ന മനു അശോകന്‍ ചിത്രമാണ് ടൊവിനോയുടേതായി ഇറങ്ങാനുള്ളത്. ‘കള’ എന്ന ചിത്രവും ടൊവിനോയുടേതായി റിലീസിനായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. ഡിജോ ജോസ് ചിത്രമായ പൃഥ്വിരാജിന്റെ ജനഗണമനയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തനു ബാലക് സംവിധാനം ചെയ്ത ‘കോള്‍ഡ് കേസ് എന്ന ചിത്രവും റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു.

പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് ടൊവിനോ നല്‍കിയ തലക്കെട്ടാണ് ശ്രദ്ധേയമായത്. ‘ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’… എന്നാണ് ടൊവിനോ തലക്കെട്ട് നല്‍കിയത്. നിരവധി താരങ്ങളും കമന്റുകളുമായി താഴെയെത്തിയിട്ടുണ്ട്. ‘ ജിമ്മില്‍ പോണം എന്നു ആലോചിച്ചതാ പിന്നെ വേണ്ടാന്നു വച്ചു…’ രമേഷ് പിഷാരടി കുറിച്ചു. പൃഥ്വിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘സയ്യിദ് മസൂദ് ആന്റ് ജതിന്‍ രാംദാസ് ഹിറ്റ് ദ ജിം ടുഗദര്‍’ എന്നാണ് പൃഥ്വി നല്‍കിയ തലക്കെട്ട്.