ജോജു ‘പുലിമട’യില്‍ എത്തി

','

' ); } ?>

ജോജു ജോര്‍ജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന ‘പുലിമട’ യുടെ ചിത്രീകരണം വയനാട്ടില്‍ ഇന്നാരംഭിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന്‍ സംവിധാനംചെയ്യുന്ന ചിത്രം ഇന്‍ക്വിലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും,സുരാജ് പി. എസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയുടെ ദൃശ്യഭംഗി അവിസ്മരണീയമാക്കാന്‍ പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണുള്ളത്.

തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയില്‍ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്രമേനോന്‍, സോനാ നായര്‍,ഷിബില, അഭിരാം, റോഷന്‍,കൃഷ്ണ പ്രഭ,ദിലീഷ് നായര്‍, അബു സലിം, സംവിധായകന്‍ ജിയോ ബേബി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്,എഡിറ്റര്‍ വിവേക് ഹര്‍ഷന്‍. കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍,മേക്കപ്പ് റോഷന്‍, ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്‌മാന്‍, സ്റ്റെഫി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജീവ് പെരുമ്പാവൂര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ബാബുരാജ്, എബി, അസോസിയേറ്റ് ഡയറക്ടര്‍ – ഹരീഷ്, സ്റ്റില്‍സ് അനൂപ് ചാക്കോ. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

ഒരു മലയാളചലച്ചിത്ര നടനും നിര്‍മ്മാതാവുമാണ് ജോജു ജോര്‍ജ്ജ്. മഴവില്‍ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്‌സ് ഓഫീസില്‍ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു.