പു ക സ യുടെ ഒന്നാന്തരം പിന്തിരിപ്പന്‍ ഷോര്‍ട്ട് ഫിലിം

പുരോഗമനകലാ സാഹിത്യസംഘം പുറത്തിറക്കിയ ഹ്രസ്വചിത്രത്തിനെതിരെയുള്ള വിമര്‍ശനം ശക്തമാകുന്നു. ‘ഒരു തീണ്ടാപ്പാട് അകലെ’ എന്ന ചിത്രം ഒന്നാന്തരം പിന്തിരിപ്പന്‍ ഷോര്‍ട്ട് ഫിലിം ആണെന്ന വിമര്‍ശനമാണ് കലാസാഹിത്യരംഗത്തു നിന്നുമുയരുന്നത്. കടക വിരുദ്ധമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൊണ്ടാടുന്നതിലെ പൊരുത്തക്കേടിനെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഹ്രസ്വചിത്രത്തെ കുറിച്ചുള്ള സംവിധായകന്‍ ഡോ: ബിജുവിന്റെ വിമര്‍ശനം താഴെ വായിക്കാം

തികച്ചും കടക വിരുദ്ധമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൊണ്ടാടുന്നതിലെ പൊരുത്തക്കേടിനെ പറ്റി കഴിഞ്ഞ ദിവസം പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം മേഖലയുടെ ഫേസ്ബുക്ക് ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചതെ ഉള്ളൂ..ദാ ഇന്ന് പു ക സ യുടെ വക ഒന്നാന്തരം പിന്തിരിപ്പന്‍ ഷോര്‍ട്ട് ഫിലിം..ഒരു തീണ്ടാപ്പാട് അകലെ…
വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. കാരണം ഈ പുരോഗമന മേലുടുപ്പ് ഇട്ടവരില്‍ പലരും യഥാര്‍ത്ഥത്തില്‍ റിവേഴ്‌സ് സ്വഭാവം ഉള്ളവരാണ്..കലയുടെ, സിനിമയുടെ കാര്യത്തില്‍ പ്രേത്യേകിച്ചും ..രണ്ട് നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാം..

  1. കേരളത്തില്‍ ഇടത് പക്ഷ ആഭിമുഖ്യമുള്ള സംഘടനകള്‍ കൊണ്ടാടുകയും വന്‍ പിന്തുണ നല്‍കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ സിനിമകള്‍ എന്നവകാശപ്പെട്ട പല മുഖ്യധാരാ സിനിമകളും നല്ല ഒന്നാന്തരം പിന്തിരിപ്പന്‍ രാഷ്ട്രീയ സിനിമകള്‍ ആയിരുന്നു. പലതും ഇടതു പക്ഷത്തെ നല്ല ഭംഗിയായി കളിയാക്കുന്നതോ ഒളിഞ്ഞും തെളിഞ്ഞും മോശമായോ, കോമാളിത്തരം ആയി ചിത്രീകരിക്കുന്നതോ ആയിരുന്നു..ഒന്ന് കണക്കെടുത്ത് നോക്കിക്കോളൂ…
  2. പു ക സ യിലെ ഒക്കെ ചില സിനിമാ എഴുത്തുകാര്‍ കുറെ കാലമായി നിരൂപണ (പ്രശംസാപത്രം) നല്‍കുന്ന സിനിമകള്‍ മുഘ്യധാരയിലെ അല്പസ്വല്പം മാറിയ എന്നാല്‍ കച്ചവടം തന്നെ ലക്ഷ്യമാക്കിയ താര തിളക്കങ്ങള്‍ ഉള്ള സിനിമകള്‍ തന്നെയാണ്. അതിന്റെ സംവിധായകരോ എഴുത്തുകാരോ പോലും മനസ്സില്‍ കണ്ടിട്ടില്ലാത്ത പുരോഗമന രാഷ്ട്രീയ മാനങ്ങള്‍ സൂക്ഷ്മ ദര്‍ശിനിയിലൂടെ കണ്ടെത്തി ആ സിനിമയ്ക്ക് ചാര്‍ത്തി കൊടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ഈ നിരൂപകന്മാര്‍. ഇതിനിടയ്ക്ക് ആ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമില്ലായ്മയോ അപകടകരമായ പിന്തിരിപ്പന്‍ വിരുദ്ധതകളോ , ഇടത് പക്ഷത്തെ മോശമായി ചിത്രീകരിക്കുന്നതോ, കലാ ചോരണമോ ഒക്കെ അവര്‍ സൗകര്യപൂര്‍വം മറന്നു വാഴ്ത്തുപാട്ടുകള്‍ നടത്തും……

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ പുരോഗമന കലാ സാഹിത്യ സംഘം എന്നാണ് പേരെങ്കിലും ഒരു തീണ്ടാപ്പാട് അകലെ പോലെയുള്ള പിന്തിരിപ്പന്‍ സൃഷ്ടികള്‍ കൊണ്ടാടാന്‍ ഒന്നും വലിയ തടസ്സമില്ലാത്ത ആളുകള്‍ തന്നെയാണ് അതില്‍ പലരും…അല്ലെങ്കില്‍ ഇമ്മാതിരി കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും പു ക സ തയ്യാറാകും എന്ന് വിചാരിക്കുന്നതെങ്ങനെ..

നടന്‍ അനില്‍ പി നെടുമങ്ങാടിന്റെ കുറിപ്പ്‌