
ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകൻ പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് നിർമ്മാതാവ് ഇഷാരി കെ. ഗണേഷ്.
ചിത്രത്തിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. സിനിമ അടുത്ത ആവേശം ആയിരിക്കുമെന്നും ഇഷാരി കെ. ഗണേഷ് പറഞ്ഞു.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴിലായിരിക്കും ചിത്രം ഒരുങ്ങുക. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക. ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുന്നുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘96’, ‘മെയ്യഴകൻ’ സിനിമകൾക്ക് ശേഷം പ്രേംകുമാർ ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേലുള്ളത്.
വടിവേലുവിനൊപ്പം പ്രധാനവേഷം ചെയ്ത ‘മാരീശന്‍’ ആണ് ഫഹദിന്റെ ഒടുവിലിറങ്ങിയ തമിഴ് ചിത്രം. രജനീകാന്തിനൊപ്പമുള്ള ‘വേട്ടയ്യന്‍’, വടിവേലുവിനൊപ്പമുള്ള ‘മാമന്നന്‍’, ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന്‍ ചിത്രം ‘വിക്രം’ എന്നിവ ഫഹദിന് തമിഴില്‍ വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.