ഓസ്‌കാര്‍ പട്ടിക പുറത്ത് വിടുന്നത് പ്രിയങ്കയും നിക്കും ചേര്‍ന്ന്

93മത് ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസും ചേര്‍ന്ന് പ്രഖ്യാപിക്കും. 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച്ച് 15നാണ് പ്രഖ്യാപിക്കുക എന്ന് അക്കാഡമി അധികൃതര്‍ അറിയിച്ചു. ലൈവ് സ്ട്രീമിങ്ങിലൂടെ രണ്ട് ഭാഗങ്ങളായാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രിയങ്കയും നിക്കും ഇക്കാര്യം അറിയിച്ചത്.2021 ഏപ്രിലില്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അക്കാഡമി അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം സിനിമ മേഖലയെ കാര്യമായി ബാധിച്ചതിനാലാണ് പുരസ്‌കാര ചടങ്ങ് വൈകിയത്. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.