അജിത്തിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് പ്രിയവാര്യർ: വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

','

' ); } ?>

നടൻ അജിത്തിനോടുള്ള സ്നേഹവും നന്ദിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കു വെച്ച് നടി പ്രിയവാര്യർ. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയിൽ ശ്രദ്ധേയമായൊരു വേഷം പ്രിയ ചെയ്തിരുന്നു. സിനിമയിലെ പ്രിയയുടെ കഥാപാത്രത്തിന്‍റെ രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്നേഹവും പരിഗണനയും ഒരിക്കലും മറക്കാനാകില്ലെന്നും സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ കണ്ട് അമ്പരന്നുവെന്നും പ്രിയ പറയുന്നു.സെറ്റിൽ ഉള്ള ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അജിത് മറക്കാറില്ല, കുടുംബം, കാറുകൾ, യാത്ര, റേസിങ് തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രിയ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട, വിലമതിക്കാനാകാത്ത നിമിഷം ഇതായിരിക്കുമെന്നും അജിത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും പ്രിയ കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമങ്ങളിൽ ഉടനീളം ഗുഡ് ബാഡ് അഗ്ലി മികച്ച പ്രതികരണമാണ് നേടുന്നത്. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. ബസൂക്ക, മരണമാസ്സ്‌, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്കൊപ്പമായിരുന്നു കേരളത്തിൽ അജിത് ചിത്രം പുറത്തിറങ്ങിയത്. എന്നിട്ടും ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും 75 ലക്ഷം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

.