എനിക്കിതുവരെ ഒരു പഞ്ചായത്ത് അവാർഡ് പോലും കിട്ടിയിട്ടില്ല , എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു: ബാബു ആന്റണി

','

' ); } ?>

ആക്ഷൻ സീനുകൾ നന്നായി കൈകാര്യം ചെയ്യുന്നത് കൊണ്ട് എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നടൻ ബാബു ആന്റണി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയ ഒരു സിനിമ വരുമ്പോൾ പ്രത്യേകിച്ച് ആക്ഷന് പ്രാധാന്യം ഉള്ള സിനിമകൂടിയാകുമ്പോൾ. പക്ഷെ ആരും വിളിച്ചില്ല. പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്ന ആളാണ്. ഫഹദ്, ദുൽഖർ ഒക്കെ അതുപോലെ തന്നെ.

“നമ്മുടെ കൂടെ വന്ന് വളർന്ന ചില സുഹൃത്തുക്കളോടൊക്കെ ഞാൻ ഒരു വേശം ചോദിച്ചിരുന്നു. എന്നാൽ ആരും തന്നില്ല. പക്ഷേ ജനങ്ങളുടെ സ്നേഹമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. എനിക്ക് ഫാൻസ് ക്ലബ്ബ് ഇല്ല, പക്ഷേ എനിക്കറിയാത്ത ആളുകളുടേയും സ്നേഹമാണ് എനിക്ക് തിരികെ വരാൻ കരുത്ത് നൽകിയത്, എനിക്ക് ഇനിയും ഒരു പഞ്ചായത്ത് അവാർഡ് പോലും കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരു മിഠായി പോലും ആരും തന്നിട്ടില്ല. പക്ഷേ അതൊന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡുകൾ അല്ല ലക്ഷ്യം, ജനങ്ങളെ എന്റർടെയ്ൻ ചെയ്യുകയാണ് എന്റെ ലക്ഷ്യം. ഞാൻ ഒരു എന്റർടെയ്നർ ആണ്,” ബാബു ആന്റണി പറഞ്ഞു.

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച മരണമാസ് എന്ന ചിത്രത്തിൽ ഡിവൈഎസ്പി അജയ് രാമചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബു ആന്റണി ആയിരുന്നു. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി ചിത്രം ബസൂക്കയിലും അദ്ദേഹം ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു.