ഈ പറഞ്ഞത് എങ്ങനെ സിനിമയാക്കും..? എമ്പുരാന്റെ കഥ കേട്ട പൃഥ്വി !

മലയാള സിനിമയില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് നേട്ടം കൈവരിച്ച സിനിമയാണ് പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്ന പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെ, തിരക്കഥാകൃത്തായ മുരളി ഗോപി പറഞ്ഞ കഥ എങ്ങനെ സിനിമയാക്കും എന്ന അങ്കലാപ്പിലാണ് സംവിധായകനായ പൃഥ്വി. രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവേ തന്നോട് മുരളി പറഞ്ഞ കേട്ടാണ് പൃഥ്വി താന്‍ ഇത്രയും വ്യത്യസ്ഥമായ ഒരു തിരക്കഥ എങ്ങനെ സിനിമയാക്കും എന്ന ആശങ്കയിലെത്തിയത്. ലൂസിഫറിന്റെ ആദ്യ ഭാഗത്തിനായി പൃഥ്വി ഒരുക്കിയ ക്യാന്‍വാസുകള്‍ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയവയില്‍ ചിലതാണ്. 50 കോടി ബഡ്ജറ്റിലാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ചിത്രം വെള്ളിത്തിരയിലൊതുക്കിയത്. നിരവധി രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ റിലീസും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തിരക്കഥാകൃത്ത് മുരളി ഗോപിയോടപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചായിരുന്നു പൃഥ്വി ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് പ്രേക്ഷകരോട് പങ്കുവെച്ചത്.

മോഹന്‍ ലാല്‍, വിവേക് ഒബറോയ്, മഞ്ജു വാര്യര്‍ എന്നിവരാണ് ആദ്യ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സംവിധായകനായ പൃഥ്വിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രവും രാഷ്ട്രീയ പ്രവര്‍ത്തകനുമായെത്തിയ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ ലാലിന്റെ കഥാപാത്രത്തിന്റെ നിഗൂഢമായ ബാക്ഗ്രൗണ്ട് സ്റ്റോറിയാണ് എമ്പുരാന്‍ എന്ന ചിത്രം പ്രമേയമാക്കുന്നത് എന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ആദ്യ ഘട്ട സംഭാഷണങ്ങള്‍ ആരംഭിച്ചതോടെ ഒരു വലിയ ചിത്രത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇരട്ടിക്കുകയാണ്.