ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി പൃഥ്വിരാജും എന്നുമെന്ന് വാര്‍ത്തകള്‍ .ഫാന്റസി ത്രീഡി സ്വഭാവമുള്ള ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് ഇന്നലെ ഇട്ട ഫേസ്ബുക്ക് കുറിപ്പിലും സൂചന ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ജിജോ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും.