കേരളം പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ പുരസ്‌കാരച്ചടങ്ങില്‍ സഹായമഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ പുരസ്‌കാര വിതരണച്ചടങ്ങില്‍ വെച്ച് തന്റെ പ്രസംഗത്തിലൂടെയായിരുന്നു പൃഥ്വിയുടെ അഭ്യര്‍ത്ഥന. കേരളം പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്ന് കരകയറുന്നുവേ ഉള്ളുവെന്നും തനിക്ക് അവാര്‍ഡ് വാങ്ങുമ്പോള്‍ നാടിനെക്കുറിച്ച് ഓര്‍മ്മവരുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു. ഒപ്പം സഹായത്തിനായി തങ്ങളുടെ സംഘടനയായ അമ്മയെ ബന്ധപ്പെടാമെന്നും അതിജീവനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പൃഥ്വി ഓര്‍മ്മപ്പെടുത്തി.
മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് വാങ്ങാന്‍ വെള്ളിയാഴ്ച രാത്രി ഖത്തറില്‍ നടന്ന പുരസ്‌കാരചടങ്ങിനെത്തിയപ്പോഴായിരുന്നു പൃഥ്വിരാജിന്റെ സഹായ അഭ്യര്‍ത്ഥന. ‘കൂടെ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. വെള്ളിയാഴ്ച്ച ഖത്തറില്‍ വെച്ച് നടന്ന ചടങ്ങില്‍ തെന്നിന്ത്യയിലെ പ്രധാന താരങ്ങളെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ ലാലിനെയാണ് ചടങ്ങില്‍ പശ്ചിമരാജ്യങ്ങളിലെ ഏറ്റവും അറിയപ്പെടുന്ന നടനായി ചടങ്ങില്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ നേടാനായി കരുതിയിരുന്ന തുകയും കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കാനും പൃഥ്വിരാജ് തീരുമാനിച്ചിരുന്നു.